പശ്ചിമ ബംഗാളിൽ റെക്കോർഡ് പോളിംഗ്; ആദ്യഘട്ടത്തിൽ 93.19% വോട്ടിംഗ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 93.19 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. സ്വാതന്ത്ര്യാനന്തര കാലത്ത് സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഏപ്രിൽ 23-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് 16 ജില്ലകളിലെ 152 നിയമസഭ മണ്ഡലങ്ങളിലായിരുന്നു. ഏകദേശം 3.61 കോടി വോട്ടർമാരിൽ 3.36 കോടി പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ സ്ത്രീകൾ 1.65 കോടിയും പുരുഷന്മാർ 1.71 കോടിയുമാണ്.

ജില്ലകളിൽ കൂച്ച് ബിഹാറിൽ ഏറ്റവും കൂടുതൽ 96.2 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയപ്പോൾ കാലിംപോങ്ങിലാണ് ഏറ്റവും കുറഞ്ഞത് 83.04 ശതമാനം.

ഈ ഉയർന്ന പോളിംഗ് സംസ്ഥാനത്തെ ജനങ്ങളുടെ ശക്തമായ ജനാധിപത്യ പങ്കാളിത്തത്തിന്റെ തെളിവാണെന്ന് ഭരണവൃത്തങ്ങൾ വിലയിരുത്തുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *