സിഡ്നിയിൽ രഹസ്യ ലഹരി നിർമ്മാണശാല റെയ്ഡ് ചെയ്തു; 12.5 ലക്ഷം ഡോളറിന്റെ മെത്താംഫെറ്റമിനും തോക്കുകളും പിടിച്ചെടുത്തു, രണ്ടുപേർ പിടിയിൽ

സിഡ്നി: സിഡ്നിയിലെ പ്രെസ്റ്റൺസിൽ പ്രവർത്തിച്ചിരുന്ന രഹസ്യ ലഹരി നിർമ്മാണശാല റെയ്ഡ് ചെയ്ത ന്യൂ സൗത്ത് വെയിൽസ് പോലീസ് വൻ ലഹരിമരുന്ന് ശേഖരവും ആയുധങ്ങളും പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം 12.5 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ വിലമതിക്കുന്ന 8.4 കിലോഗ്രാം മെത്താംഫെറ്റമിൻ (മെത്ത്) ആണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 29-ഉം 39-ഉം വയസ്സുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്ക് ജാമ്യം നിഷേധിച്ചിട്ടുണ്ട്.

റെയ്ഡിൽ രണ്ട് എയർസോഫ്റ്റ് പിസ്റ്റളുകളും ഒരു ബോൾട്ട്-ആക്ഷൻ റൈഫിളും ഉൾപ്പെടെ മൂന്ന് തോക്കുകൾ പോലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കൂടുതൽ മെത്താംഫെറ്റമിൻ, കഞ്ചാവ്, കത്തി, കൈവിലങ്ങുകൾ, മുഖംമൂടികൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സിഡ്നിയിലുടനീളം നിരോധിത ലഹരിമരുന്നുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന വൻ സിൻഡിക്കേറ്റിനെക്കുറിച്ച് പോലീസിന്റെ പ്രത്യേക വിഭാഗമായ ‘സ്ട്രൈക്ക് ഫോഴ്സ് പോൾമോണ്ട്’ അന്വേഷണം ഊർജ്ജിതമാക്കി. വൻതോതിലുള്ള ലഹരി നിർമ്മാണ ശാലകൾ നടത്തുന്നവർക്ക് ദീർഘകാല തടവുശിക്ഷയും സ്വത്ത് കണ്ടുകെട്ടലും ഉറപ്പാക്കണമെന്ന ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *