അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണം 31 ആയി, ലക്ഷക്കണക്കിന് പേർ ദുരിതത്തിൽ

ഗോഹട്ടി:അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 21 പേരാണ് മരിച്ചതെന്ന് അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (ASDMA) അറിയിച്ചു.

സംസ്ഥാനത്തെ 16 ജില്ലകളിലായി 5.6 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. നൂറുകണക്കിന് ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതോടെ ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. കൃഷിഭൂമികൾ, റോഡുകൾ, പാലങ്ങൾ എന്നിവയ്ക്കും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണ സേന (NDRF), സംസ്ഥാന ദുരന്തനിവാരണ സേന (SDRF), സൈന്യം എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതബാധിത പ്രദേശങ്ങളിൽ ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവ എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *