രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: കുറ്റപത്രം ഇന്ന്

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: കുറ്റപത്രം ഇന്ന്

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് നടപടി. ഡിജിറ്റൽ സംവിധാനത്തിലൂടെ ഓൺലൈനായാണ് കുറ്റപത്രം സമർപ്പിക്കുക.

ഫോർട്ട് കൊച്ചിയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിനിടെ ശേഖരിച്ച മൊഴികളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയത്.

കേസിൽ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട രഞ്ജിത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *