വിവാഹം നീട്ടി വച്ചതോടെ അതുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും നീക്കി സ്മൃതി മന്ദാന, അതു തന്നെ ചെയ്ത് സുഹൃത്തുക്കളും

മുംബൈ: പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വിവാഹം മാത്രമല്ല, വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൂടി ഒഴിവാക്കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ദാന. ഞായറാഴ്ച സ്മൃതിയും സംഗീത സംവിധായകനായ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം നടക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ് പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടാകുന്നത്. അതേ തുടര്‍ന്ന് അപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ വിവാഹം നീട്ടി വയ്ക്കുന്നതിനു സ്മൃതി തന്നെയാണ് തീരുമാനമെടുക്കുന്നത്.

എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട മുഴുവന്‍ പോസ്റ്റുകളും സമൂഹ മാധ്യമങ്ങളില്‍ നിന്ന് സ്മൃതി നീക്കം ചെയ്തിരിക്കുകയുമാണ്. സ്മൃതി മാത്രമല്ല അടുത്ത സുഹൃത്തുക്കളായ ജമീമ റോഡ്‌റിഗ്‌സ്, ശ്രേയങ്ക പാട്ടീല്‍ എന്നിവരും ഇവയെല്ലാം തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്നു നീക്കം ചെയ്തിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും മാത്രമല്ല, മുച്ചല്‍ നവി മുംബൈ ഡിവൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ വച്ച് സ്മൃതിയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പോലും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടും.

Leave a Reply

Your email address will not be published. Required fields are marked *