ഗ്രേറ്റര്‍ നോയിഡയിലെ കാസ്‌നയിലെ വിവാഹ വേദിയാണ് അപൂര്‍വ കാഴ്ചകള്‍ക്ക് സാക്ഷിയായത്.ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ മകളെ വിവാഹ പന്തലിലേക്ക് ആനയിച്ച് വീര ചരമം പ്രാപിച്ച സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് താങ്ങും തണലുമായി മാറുകയാണ് സൈനികര്‍.പഞ്ചാബിലെ ഗ്രെനേഡിയേഴ്‌സ് യൂണിറ്റിലെ സൈനികരാണ് വീര ചരമം പ്രാപിച്ച സഹപ്രവര്‍ത്തകന്റെ വീട്ടുകാര്‍ക്ക് പിന്തുണയുമായി എത്തിയത്.കശ്മീരിലെ ബാരാമുള്ളയില്‍ 2006നുണ്ടായ ഭീകരാക്രമണത്തിലാണ് സുരേഷ് സിംഗ് ഭാര്‍തി കൊല്ലപ്പെട്ടത്.
സുരേഷിന്റെ മകളായ മുസ്‌കാനെ വിവാഹ വേദിയിലേക്ക് ആനയിച്ചത് സൈനിക വേഷത്തിലെത്തിയ സഹപ്രവര്‍ത്തകര്‍ ആയിരുന്നു.ചുവന്ന ദുപ്പട്ടയ്ക്ക് കീഴില്‍ വിവാഹ വേഷങ്ങളണിഞ്ഞ് മണ്ഡപത്തിലേക്ക് എത്തിയ മുസ്‌കാന് ഒപ്പമുണ്ടായിരുന്നത് അന്‍പത് സൈനികരാണ്.

