പീരുമേട് പാമ്പനാറ്റിൽ തെരുവ് നായ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ആക്രമണത്തിൽ 12 പേർക്ക് പരിക്ക്

പീരുമേട്: ഇടുക്കി പീരുമേട് പാമ്പനാറ്റിൽ തെരുവ് നായയുടെ വൻ ആക്രമണം.വഴിയാത്രക്കാരും നാട്ടുകാരുമുൾപ്പെടെ 12 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റ് പരിക്കേറ്റത്.പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ആവശ്യമായ അടിയന്തര ചികിത്സയും പ്രതിരോധ കുത്തിവെയ്പ്പുകളും നൽകിവരികയാണ്.

പാമ്പനാറ്റ് പ്രദേശത്ത് ഭീതി പടർത്തിക്കൊണ്ട് പരക്കെ ആക്രമണം നടത്തിയ നായ പിന്നീട് കല്ലാർ ഭാഗത്തേക്ക് ഓടി മാറുകയായിരുന്നു. നാട്ടുകാരും അധികൃതരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കല്ലാറിൽ വെച്ചാണ് അക്രമാസക്തനായ തെരുവ് നായയെ പിടികൂടിയത്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *