കസ്റ്റഡിയിൽ ആത്മഹത്യ തടയാൻ കർശന നടപടികൾ: മുംബൈ പൊലീസ്

മുംബൈ: പോലീസ് കസ്റ്റഡിയിൽ ആത്മഹത്യ സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മുംബൈ പോലീസ് സുരക്ഷാ നടപടികൾ ശക്തമാക്കി. ലോക്കപ്പുകളിൽ കഴിയുന്ന പ്രതികൾക്ക് പ്രത്യേക വസ്ത്രധാരണം നിർബന്ധമാക്കുന്നതടക്കമുള്ള നടപടികളാണ് പുതുതായി നടപ്പാക്കിയത്.

നിർദേശപ്രകാരം, ലോക്കപ്പിൽ കഴിയുന്നവർ മാരൂൺ നിറത്തിലുള്ള ഹാഫ് സ്ലീവ് ടി-ഷർട്ടും കറുത്ത ഷോർട്ട്സും ധരിക്കണം. നീളമുള്ള ഷർട്ടുകളും പാന്റുകളും ഉപയോഗിച്ച് സ്വയംഹത്യ ശ്രമങ്ങൾ നടത്തുന്നത് തടയാനാണ് ഈ മാറ്റം.

മഹാരാഷ്ട്രയിൽ 2020 മുതൽ 2023 വരെ 50-ലധികം കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ പലതും ആത്മഹത്യയുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി ശക്തമാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

ഇതോടൊപ്പം ലോക്കപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങളിലും മാറ്റങ്ങൾ വരുത്തുന്നു. ബാത്ത്റൂം വാതിലുകളുടെ രൂപകൽപ്പന മാറ്റി അകത്ത് നിന്നു അടച്ചിടാൻ കഴിയാത്ത രീതിയിലാക്കുന്നതും സുരക്ഷാ നിരീക്ഷണം ശക്തമാക്കുന്നതും ഉൾപ്പെടുന്നു. കസ്റ്റഡിയിൽ കഴിയുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും ആത്മഹത്യ സംഭവങ്ങൾ കുറയ്ക്കുകയും ചെയ്യുകയാണ് നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *