ഫ്രാൻസിലെ വിദ്യാർഥി പ്രതിഷേധം: അക്രമങ്ങളെ വിമർശിച്ച് മാക്രോൺ; ശക്തമായ നടപടിക്ക് മുന്നറിയിപ്പ്

പാരിസ്: ഫ്രാൻസിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമങ്ങളെ വിമർശിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

പൊതുമുതൽ നശിപ്പിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്യുന്നവരെയും സമാധാനപരമായി പരാതികൾ ഉന്നയിക്കുന്നവരെയും ഒരുപോലെ കാണാനാവില്ലെന്ന് മാക്രോൺ വ്യക്തമാക്കി. അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊതുമുതൽ നശീകരണവും കൊള്ളയും തടയാൻ ആവശ്യമായ സാഹചര്യങ്ങളിൽ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അധ്യാപക ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥി പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം വ്യാപിച്ചതോടെ ചിലയിടങ്ങളിൽ അക്രമസംഭവങ്ങളും കടകൾ കൊള്ളയടിക്കലും പൊതുമുതൽ നശിപ്പിക്കലും ഉണ്ടായി. തീവ്ര ഇടതുപക്ഷ പ്രവർത്തകരും സ്ഥിരം കുറ്റവാളികളും അക്രമങ്ങളിൽ പങ്കെടുത്തെന്നാണ് ഫ്രഞ്ച് സർക്കാരിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *