തിരുവനന്തപുരം: സ്വച്ഛതാ ഹി സേവ പക്ഷാചരണത്തിന്റെ ഭാഗമായി ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. നിലയം മേധാവി എ.ജി. ബൈജുവിന്റെ നേതൃത്വത്തിലാണ് ശുചീകരണയജ്ഞം നടന്നത്. ആകാശവാണി വാര്‍ത്താവിഭാഗം മേധാവി ലെമി ജി. നായര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള നിരവധി ജീവനക്കാര്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു.
സ്വച്ഛതാ ഹി സേവയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ഗാന്ധി ക്വിസ്, ശുചീകരണ തൊഴിലാളികളെ ആദരിക്കല്‍, വൃക്ഷത്തൈ നടീല്‍ തുടങ്ങി വിപുലമായ പരിപാടികളാണ് ആകാശവാണിയില്‍ ഒരുക്കിയിരിക്കുന്നത്.

