ക്രോഷ്യേ വസ്ത്രങ്ങളുടെ വര്‍ണമേളമായി സിംഫണി ഹ്യൂസ് ക്രോഷ്യേ എക്‌സിബിഷന്‍, കാണാനെത്തിയവര്‍ നിരവധി

സിഡ്‌നി: സിഡ്‌നി ആര്‍ട്ടിസ്റ്റ് ഹബ്ബില്‍ അരങ്ങേറിയ സ്റ്റുഡന്റ് വിഷ്വല്‍ ആര്‍ട്ട് എക്‌സിബിഷനില്‍ ഏറ്റവുമധികം സന്ദര്‍ശകരെ ആകര്‍ഷിച്ചത് ശന്തനു ദേഖ ദത്തയുടെ സിംഫണി ഹ്യൂസ് എന്നു പേരിട്ട ക്രോഷ്യേ ഫാഷന്‍ ഷോ. പൂര്‍ണമായും കൈകള്‍ കൊണ്ട് ക്രോഷ്യേ രീതിയില്‍ തുന്നിയുണ്ടാക്കിയ വസ്ത്രങ്ങളായിരുന്നു ഫാഷന്‍ ,ഷോയില്‍ എല്ലാവരും ധരിച്ചിരുന്നത്. ആര്‍ട്അന്റാന എന്ന സംഘടനയുടെ സ്ഥാപക അധ്യക്ഷയാണ് ശന്തനു.

പരമ്പരാഗത രീതിയില്‍ ആധുനിക ഡിസൈന്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓരോ വസ്ത്രവും തുന്നിയിരുന്നത്. അനായാസം ധരിക്കാവുന്നതും എന്നാല്‍ കാഴ്ചയ്ക്ക് ആകര്‍ഷണീയവുമായിരുന്നു ഫാഷന്‍ ഷോയില്‍ റാംപിലെത്തിയവര്‍ ധരിച്ച ക്രോഷ്യേ വസ്ത്രങ്ങള്‍. നിരവധി വിശിഷ്ട വ്യക്തികളാണ് പ്രദര്‍ശനം കാണുന്നതിനായി എത്തിച്ചേര്‍ന്നത്. മേയല്‍ മിച്ചെല്‍ ബൈണ്‍, എംപിമാരായ വാറന്‍ കിര്‍ബി, മാര്‍ക്ക് ഹോഡ്ജസ് കൗണ്‍സിലര്‍മാരായ ശ്രീനി പിള്ളമാരി, റീന ജേതി എന്നിവര്‍ ഷോ കാണാനെത്തിയവരില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *