ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതത്തിന് സാങ്കേതികവിദ്യ; സിഫ്റ്റിന് ഇന്ത്യൻ പേറ്റന്റ്

കൊച്ചി: ജീവനുള്ള മത്സ്യങ്ങളെ കുറഞ്ഞ സമ്മർദത്തോടെയും കൂടുതൽ സുരക്ഷിതമായും കൊണ്ടുപോകാൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ഐ സി എ ആർ സെൻ്റ്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ച ” നോൺ സൈക്ലിക് റെഫ്രിജറേഷൻ ഉപയോഗിച്ച് ജീവനുള്ള ജലജീവികളെ ഗതാഗതത്തിന് മുമ്പ് ഹൈപ്പോതെർമിക് അനസ്‌തേഷ്യയിലാക്കുന്ന ഉപകരണം” എന്ന കണ്ടുപിടിത്തത്തിനാണ് പേറ്റന്റ് അനുവദിച്ചത്.

ഈ സാങ്കേതികവിദ്യയിൽ രാസവസ്തുക്കൾ ഉപയോഗിക്കാതെ നിയന്ത്രിത തണുപ്പിക്കൽ സംവിധാനത്തിലൂടെ മത്സ്യങ്ങളെ താൽക്കാലികമായി നിശ്ചലാവസ്ഥയിലാക്കുന്നു. ഇതുവഴി ഗതാഗതത്തിനിടെ മത്സ്യങ്ങൾക്ക് ഉണ്ടാകുന്ന സമ്മർദവും മരണനിരക്കും കുറയുകയും മത്സ്യങ്ങളുടെ ഗുണനിലവാരം നിലനിർത്താനും സഹായിക്കുമെന്ന് ഗവേഷകർ അറിയിച്ചു.

2022 മാർച്ച് 29-ന് സമർപ്പിച്ച പേറ്റന്റ് അപേക്ഷയ്ക്ക് 2026 ജൂൺ 25-നാണ് ഇന്ത്യൻ പേറ്റന്റ് ലഭിച്ചത്. ഡോ. പാർവതി യു., ജിതിൻ ജോയ്, വിഷ്ണു രവീന്ദ്രൻ, മുരളി എസ്., ബിൻസി പി. കെ., സതീഷ് കുമാർ കെ., രവിശങ്കർ സി. എൻ. എന്നിവരാണ് കണ്ടുപിടിത്തത്തിന്റെ ഗവേഷകർ.

Leave a Reply

Your email address will not be published. Required fields are marked *