ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജനുവരി 26-നോ അതിന് മുമ്പോ ആക്രമണം നടത്താനാണ് പദ്ധതിയെന്നും ഇതിന് ’26-26′ എന്നാണ് കോഡ് നാമം നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അയോധ്യയിലെ രാമക്ഷേത്രം, ജമ്മുവിലെ രഘുനാഥ് ക്ഷേത്രം എന്നിവയുള്‍പ്പെടെയുള്ള പ്രധാന ആരാധനാലയങ്ങളെയും നഗരങ്ങളെയും ഭീകരര്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.
പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ (ISI) നിര്‍ദ്ദേശപ്രകാരം ജെയ്ഷെ മുഹമ്മദ് (JeM) ആണ് ആക്രമണം ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ നവംബറില്‍ ചെങ്കോട്ടയ്ക്ക് പുറത്ത് 15 പേരുടെ മരണത്തിനിടയാക്കിയ കാര്‍ ബോംബ് സ്‌ഫോടനത്തിന് പിന്നിലും ഈ സംഘമായിരുന്നു.പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെയാണ് ഇത്തവണ ആക്രമണം ലക്ഷ്യമിടുന്നത്.സുരക്ഷയുടെ ഭാഗമായി ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട ഫാല്‍ക്കണ്‍ സ്‌ക്വാഡിന്റെയും റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെയും ഭീഷണികളെ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണ്.ഡല്‍ഹിയിലെ പ്രധാന ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പിടികിട്ടാപ്പുള്ളികളായ ഭീകരരുടെ പോസ്റ്ററുകള്‍ പോലീസ് പതിപ്പിച്ചിട്ടുണ്ട്

