ബൺബറി സെന്റ് തോമസ് സീറോ മലബാർ മിഷനിൽ വി. തോമാശ്ലീഹായുടെ തിരുനാളും സൺഡേ സ്കൂൾ വാർഷികവും ആഘോഷിച്ചു

ബൺബറി: ബൺബറി സെന്റ് തോമസ് സീറോ മലബാർ മിഷനിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളും സൺഡേ സ്കൂൾ വാർഷികവും 2026 ഒക്ടോബർ 24 ശനിയാഴ്ച ആഘോഷപൂർവ്വം കൊണ്ടാടി. ഈസ്റ്റ് ബൺബറിയിലെ റോഡ്സ്റ്റെഡ് സ്ട്രീറ്റിൽ (1 Rodsted St, E. Bunbury) വെച്ചാണ് തിരുനാൾ തിരുക്കർമ്മങ്ങളും ആഘോഷ പരിപാടികളും നടന്നത്.

ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രസുദേന്തിവാഴ്ചയോടെയാണ് തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമായത്. തുടർന്ന് ആഘോഷപൂർവ്വമായ തിരുനാൾ കുർബ്ബാനയും ലദീഞ്ഞും ഭക്തിനിർഭരമായ പ്രദക്ഷിണവും നടന്നു. തിരുക്കർമ്മങ്ങൾക്ക് ശേഷം സ്നേഹവിരുന്നും സൺഡേ സ്കൂൾ വാർഷികാഘോഷവും ഉണ്ടായിരുന്നു.

വികാരി ഫാ. അജിത്ത് ചെറിയക്കര, അസിസ്റ്റന്റ് വികാരി ഫാ. ജിതിൻ ജോയി, കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, തിരുനാൾ പ്രസുദേന്തിമാർ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുന്നതിനായി നിരവധി വിശ്വാസികളാണ് ചടങ്ങുകളിൽ സംബന്ധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *