കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ‘ധ്വനി 2026’ അരങ്ങേറി

തിരുവനന്തപുരം: കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ കലോത്സവം ‘ധ്വനി 2026’ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. പിടിഎ പ്രസിഡന്റ് വിനോജ് എസ്.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേര കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ സ്കൂൾ മാനേജർ മേജർ റോയ് ജോസഫ്, പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, പിടിഎ മെമ്പർ ഫസീല കായ്പ്പാടി, സ്കൂൾ ലീഡർ അക്ഷിമ ആർ.എസ്, കലാക്ഷേത്ര പ്രിൻസിപ്പൽ ബിന്ദു ഹരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗൗരി നന്ദനയുടെ പ്രാർത്ഥനാ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

സ്കൂൾ പ്രിൻസിപ്പൽ മീര എം.എസ് സ്വാഗതവും കൺവീനർ സ്മിത സുകുമാരൻ നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടനത്തിന് ശേഷം അലോഷ്യസ് പെരേര ആലപിച്ച ഗാനങ്ങളും വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും കലോത്സവത്തിന് മാറ്റുകൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *