ആയുർവേദത്തിന്റെ പ്രാധാന്യവും ആരോഗ്യകരമായ ദീർഘായുസ്സും; ഡോ. വിവേക് ബി. സിങ്ങിന്റെ പ്രത്യേക സെഷൻ സെപ്റ്റംബർ 3-ന്

സിഡ്‌നി: പുരാതന ആരോഗ്യപരിപാലന സമ്പ്രദായമായ ആയുർവേദത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെയും ആധുനിക ജീവിതത്തിൽ അത് പ്രയോജനപ്പെടുത്തേണ്ട രീതികളെയും കുറിച്ച് വിശദമാക്കുന്ന പ്രത്യേക സെഷൻ സംഘടിപ്പിക്കുന്നു. ഓസ്ട്രേലിയയിലെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ആൻഡ് യോഗിക് സയൻസസ്’ (AIAYS) സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ ആയുർവേദ അധ്യാപകനും വിദഗ്ദ്ധനുമായ ഡോ. വിവേക് ബി. സിങ് ക്ലാസ് നയിക്കും.

2026 സെപ്റ്റംബർ 3 ബുധനാഴ്ച വൈകിട്ട് 5.30 മുതൽ 7 മണി വരെ നരാരയിലെ 85 ഷോ​ഗ്രൗണ്ട് റോഡിലാണ് (85 Showground Road, Narara, NSW) പരിപാടി നടക്കുന്നത്.

കേവലം രോഗമില്ലാത്ത അവസ്ഥ എന്നതിലുപരി ശരിയായ ദിനചര്യകൾ, സമീകൃതാഹാരം, ജീവിതശൈലി, പ്രതിരോധശേഷി, ദീർഘായുസ്സ് എന്നിവയ്ക്ക് ആയുർവേദത്തിൽ നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് സെഷനിൽ ചർച്ച ചെയ്യും. ആയുർവേദത്തെക്കുറിച്ച് മുൻധാരണകളില്ലാത്തവർക്കും ആരോഗ്യകരവും സമതുലിതവുമായ ജീവിതശൈലി ആഗ്രഹിക്കുന്ന ഏതൊരാൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. 15 ഓസ്ട്രേലിയൻ ഡോളറാണ് പ്രവേശന ഫീസ്.

Leave a Reply

Your email address will not be published. Required fields are marked *