ടേക്ക് ഓഫിന് പിന്നാലെ റഡാറില്‍ നിന്ന് കാണാതായി;അപായ സന്ദേശങ്ങളില്ല, തടാകത്തില്‍ ഇടിച്ചിറങ്ങി വിമാനം തകര്‍ന്നു

ന്യൂ ഓര്‍ലിയന്‍സ്: ടേക്ക് ഓഫിന് പിന്നാലെ റഡാറില്‍ നിന്ന് കാണാതായി. സൈനിക ഓഫീസറും പൈലറ്റും മരിച്ചതായി സ്ഥിരീകരണം. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലെ തടാകത്തിലേക്ക് വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെയാണ് ഇരുവരും കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചത്. 30 കാരിയായ ഫ്‌ലൈറ്റ് പരിശീലകയും പൈലറ്റ് പരീശീലനം തേടുകയായിരുന്ന നാവിക സേനാ ഉദ്യോഗസ്ഥനുമാണ് അമേരിക്കയില്‍ കൊലപ്പെട്ടത്. ടെയ്‌ലര്‍ ഡിക്കി എന്ന 30 കാരിയായ ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടറും 30 കാരനായ ലഫ്റ്റനന്റ് ഡേവിഡ് മിക്കല്‍ ജാനുമാണ് അറസ്റ്റിലായത്. മിസിസിപ്പിയിലെ ഹാരിസണ്‍ കൗണ്ടിയിലെ ഗള്‍ഫ്‌പോര്‍ട്ട് ബിലോക്‌സി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇവരുടെ സെസ്‌ന വിമാനം കഴിഞ്ഞ തിങ്കളാഴ്ച ടേക്ക് ഓഫ് ചെയ്തത്. എന്നാല്‍ പിന്നാലെ തന്നെ വിമാനം റഡാറില്‍ നിന്ന് കാണാതായി. ന്യൂ ഓര്‍ലിയന്‍സിലെ പോണ്ട്ചാര്‍ട്രെയ്ന്‍ തടാകത്തില്‍ നിന്ന് ഏറെ അകലെയല്ലാതെയുള്ള സ്ഥലത്താണ് വിമാനം കാണാതായത്.

വിമാനത്തില്‍ നിന്ന് അപകടത്തിലാണെന്ന് വിശദമാക്കുന്ന തരത്തിലുള്ള സന്ദേശങ്ങളോ അറിയിപ്പുകളോ ഉണ്ടായിരുന്നില്ല.അപകട സമയത്ത് ആരാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നും വ്യക്തമായിട്ടില്ല. പോണ്ട്ചാര്‍ട്രെയ്ന്‍ തടാകത്തിലാണ് വിമാനം ഇടിച്ചിറങ്ങിയതെന്നാണ് വിമാനത്തിന്റെ ഉടമസ്ഥാവകാശമുള്ള സ്ഥാപനം വിശദമാക്കുന്നത്. വളരെ വേഗത്തിലാണ് വിമാനം തടാകത്തിലേക്ക് ഇടിച്ച് കയറിയതെന്നാണ് പുറത്ത് വരുന്ന വിവരം. വിമാനം റഡാറില്‍ നിന്ന് കാണാതായി ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൈലറ്റിനും പൈലറ്റ് വിദ്യാര്‍ത്ഥിക്കുമായി തെരച്ചില്‍ ആരംഭിച്ചിരുന്നു.മത്സ്യ ബന്ധന വകുപ്പുമായി ചേര്‍ന്നുള്ള സംയുക്ത തെരച്ചിലിലാണ് വിമാനത്തിന്റെ സീറ്റ് ചില അവശിഷ്ടങ്ങളും കണ്ടെത്തിയത്.

രണ്ട് ദിവസം തെരച്ചില്‍ നീണ്ടുവെങ്കിലും മറ്റ് തെളിവുകളൊന്നും കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രിയോടെയാണ് തെരച്ചില്‍ അവസാനിപ്പിച്ചത്.പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് എന്താണ് സംഭവിച്ചതെന്ന് വിശദമായിട്ടില്ല. എന്നാല്‍ വിമാനത്തിന് തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.മികച്ച പരിശീലക ആയിരുന്നു യുവ പൈലറ്റ് എന്നും അവിശ്വസനീയമായ അപകടമെന്നുമാണ് അധികൃതര്‍ ഇതിനോടകം പ്രതികരിച്ചത്. അമേരിക്കന്‍ നാവിക സേനയില്‍ സിവില്‍ എന്‍ജിനീയറാണ് കൊല്ലപ്പെട്ട നാവിക സേനാ ഉദ്യോഗസ്ഥന്‍.കൊമേഴ്‌സ്യല്‍ പൈലറ്റാവാനുള്ള പരിശീലനം തേടുകയായിരുന്നു നാവിക സേനാ ഉദ്യോഗസ്ഥനെന്നുമാണ് അധികൃതര്‍ വിശദമാക്കുന്നത്.വിശദമായ തെരച്ചിലില്‍ വിമാനത്തിന്റെ ഫ്യൂസലേജ് കണ്ടെത്താനായതായി അധികൃതര്‍ വിശദമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *