ന്യൂയോർക്ക്: ഹോളിവുഡ് നടനും പ്രശസ്ത ടെലിവിഷൻ പരമ്പരയായ ‘ദി സോപ്രാനോസ്’ എന്ന സീരീസിലൂടെ ശ്രദ്ധേയനായ വിൻസെന്റ് പാസ്റ്റോർ അന്തരിച്ചു. 80 വയസ്സായിരുന്നു. ന്യൂയോർക്കിലെ ബ്രോങ്ക്സിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സ്വാഭാവിക മരണമായിരിക്കാമെന്നാണ് വിവരം.
1999 മുതൽ 2007 വരെ സംപ്രേഷണം ചെയ്ത ദി സോപ്രാനോസ് എന്ന എച്ച്ബിഒ പരമ്പരയിൽ സാൽവത്തോറെ “ബിഗ് പുസ്സി” ബോൺപെൻസിയറോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പാസ്റ്റോർ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. Goodfellas, Carlito’s Way, Gotti, Shark Tale തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പാസ്റ്റോറിന്റെ നിര്യാണത്തെ തുടർന്ന് ദി സോപ്രാനോസ് സഹതാരങ്ങളായ മൈക്കൽ ഇംപെരിയോലി, ജെയ്മി-ലിൻ സിഗ്ലർ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തെ “പ്രിയ സുഹൃത്ത്”, “മനോഹരമായ ആത്മാവ്” എന്നാണ് സഹപ്രവർത്തകർ വിശേഷിപ്പിച്ചത്.

