അഡ്‌‌ലെയ്ഡിൽ പുകയില ഗോഡൗണിന് നേരെ ബോംബേറ്; സുരക്ഷാ ജീവനക്കാരന്റെ കാറിന് തീയിടാൻ ശ്രമം

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിന് സമീപമുള്ള നോർവുഡിൽ പുകയില ഗോഡൗണിന് നേരെ പെട്രോൾ ബോംബ് ആക്രമണം. ഗോഡൗണിന് കാവൽ നിന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ കാറിലിരിക്കെ ഇന്ധനമൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചതിനെ തുടർന്ന് ഇയാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജീവനക്കാരൻ കാറിൽനിന്ന് ഇറങ്ങി ഓടിയതിന് പിന്നാലെ അക്രമി സമീപത്തുണ്ടായിരുന്ന വാനിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് തീയിട്ടു. തൊട്ടടുത്തുള്ള പൂട്ടുനിർമ്മാണ സ്ഥാപനത്തിനും (Locksmith) കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ മാസത്തിന് ശേഷം ഈ പുകയില സംഭരണ കേന്ദ്രത്തിന് നേരെ നടക്കുന്ന മൂന്നാമത്തെ തീവെപ്പ് ആക്രമണമാണിത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും വൻ ദുരന്തമാണ് ഒഴിവായതെന്ന് അധികൃതർ വ്യക്തമാക്കി. അക്രമിയെ കണ്ടെത്താൻ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഡിറ്റക്ടീവുകൾ ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *