ബാരാമതി വിമാനത്താവളത്തിൽ പരിശീലന വിമാനം റൺവേയിൽനിന്ന് തെന്നിമാറി; ആളപായമില്ല

പുണെ: മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിൽ പരിശീലന വിമാനം റൺവേയിൽനിന്ന് തെന്നിമാറി. സ്വകാര്യ ഫ്ലൈറ്റ് ട്രെയിനിങ് ഓർഗനൈസേഷന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അടിയന്തര ലാൻഡിങ് പരിശീലനത്തിനിടെയായിരുന്നു സംഭവം.

വിമാനം റൺവേയിൽനിന്ന് പുറത്തേക്ക് പോയെങ്കിലും വിമാനത്തിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായി റിപ്പോർട്ടില്ല. കാര്യമായ നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് സുരക്ഷാ നടപടികൾ സ്വീകരിച്ചു.

അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ പരിശോധന നടത്തിവരികയാണ്.

ജനുവരിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് നാലുപേരും ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തിൽ മരിച്ചിരുന്നു. അതിന് പിന്നാലെയാണ് വിമാനത്താവളത്തിൽ വീണ്ടും പരിശീലന വിമാനവുമായി ബന്ധപ്പെട്ട അപകടം റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *