ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിനു പ്രതികാരം, നാല് ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടന്‍: നാല് യൂറോപ്യന്‍ ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീവ്ര വലതുപക്ഷ നേതാവും ട്രംപിന്റെ ഏറ്റവും വിശ്വസ്തരിലൊരാളുമായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇടതു പക്ഷ ഗ്രൂപ്പുകള്‍ക്കെതിരേയുള്ള പ്രതികാര നടപടി. തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സംഘടനകളെല്ലാം യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്.

2003ല്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റിന് സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ പാക്കറ്റ് അയച്ച ഇറ്റാലിയന്‍ അനാര്‍ക്കിസ്റ്റ് ഫ്രണ്ട്, ഏഥന്‍സിലെ പൊലീസ്, തൊഴില്‍ വകുപ്പ് കെട്ടിടങ്ങള്‍ക്ക് ദോഷകരമാകുന്ന വിധത്തില്‍ ബോംബുകള്‍ സ്ഥാപിച്ച രണ്ട് ഗ്രീക്ക് സംഘടനകള്‍, നിയോ നാസികള്‍ക്കെതിരേ അക്രമം അഴിച്ചു വിട്ട ജര്‍മനിയിലെ ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പ് എന്നിവയെയാണ് ട്രംപ് ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ളി കിര്‍ക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് വെടിയേറ്റു മരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *