ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്ന് ഇറാനെതിരായ ആക്രമണം മാറ്റിവെച്ചെന്ന് ട്രംപ്

വാങ്ടൺ: ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്നാണ് ഇറാനെതിരായ നിശ്ചയിച്ചിരുന്ന സൈനിക ആക്രമണം മാറ്റിവെച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾസ് ട്രംപ് വ്യക്തമാക്കി. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ നേതാക്കൾ ഇടപെട്ടതിനെ തുടർന്നാണ് തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇറാനുമായി “ഗൗരവമായ ചർച്ചകൾ” പുരോഗമിക്കുകയാണെന്നും നയതന്ത്രപരമായ പരിഹാരത്തിന് ഇപ്പോഴും സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.

ആക്രമണത്തിന് വേണ്ട എല്ലാ സൈനിക സജ്ജീകരണങ്ങളും പൂർത്തിയായിരുന്നുവെന്നും, തീരുമാനം നടപ്പാക്കുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണു നടപടി നിർത്തിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനുമായി ധാരണയായില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ വീണ്ടും ആക്രമണം പരിഗണിക്കാമെന്ന മുന്നറിയിപ്പും ട്രംപ് നൽകി.

ഇറാൻ ആണവായുധ ശേഷി നേടാൻ അനുവദിക്കില്ലെന്ന നിലപാട് അമേരിക്ക ആവർത്തിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക്, എണ്ണവില, മേഖലയുടെ സുരക്ഷാ സാഹചര്യം എന്നിവയെ ബാധിക്കുന്ന വലിയ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനാണ് ഈ ഇടപെടലെന്ന് വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *