സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഇറാൻ കൈവശം സൂക്ഷിച്ചിരിക്കുന്ന ഉയർന്ന തോതിൽ സമ്പുഷ്ടീ കരിച്ച അമേരിക്കയ്ക്ക് കൈമാറണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് ട്രംപ് വീണ്ടും കടുത്ത നിലപാട് ആവർത്തിച്ചത്.

സമ്പുഷ്ട യുറേനിയം ഇറാന്റെ കൈവശം തുടരാൻ അനുവദിക്കില്ലെന്നും അത് അമേരിക്ക ഏറ്റെടുത്ത് നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവായുധ ശേഷി വർധിപ്പിക്കാനുള്ള സാധ്യത തടയുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സമ്പുഷ്ട യുറേനിയം കൈമാറില്ലെന്ന നിലപാടാണ് ഇറാൻ ആവർത്തിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ ചർച്ചകൾ തുടരുന്നതിനിടെ ഈ വിഷയത്തിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *