യുഎഇ കണ്ണൂർ ജില്ലാ നാലാമത് വോളിബോൾ ടൂർണമെന്റിന് ദുബായിൽ തുടക്കമായി

ദുബായ്: കായികപ്രേമികൾ കാത്തിരുന്ന യുഎഇ കണ്ണൂർ ജില്ലാ നാലാമത് വോളിബോൾ ടൂർണമെന്റിന് ദുബായിൽ തുടക്കമായി. ദുബായ് അൽ തവാർ 3-ലെ നിസ്മോ അക്കാദമിയിൽ ഇന്ന് (ഞായർ) രാവിലെ 10:00 മണിക്ക് ആരംഭിച്ച മത്സരങ്ങൾ രാത്രി 10:00 മണി വരെ നീണ്ടുനിൽക്കുമെന്ന് കമ്മിറ്റി കൺവീനർ കാസിം ഹംസ അറിയിച്ചു.

കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ച് എട്ട് പ്രമുഖ ടീമുകളാണ് ആവേശപ്പോരാട്ടത്തിനായി കോർട്ടിലിറങ്ങിയിരിക്കുന്നത്. മുൻ ഇന്ത്യൻ അന്താരാഷ്ട്ര വോളിബോൾ താരം ജോബി ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്. പ്രമുഖ വോളിബോൾ ഫ്രാഞ്ചൈസിയായ കാലിക്കറ്റ് ഹീറോസിന്റെ ടീം ഉടമ സഫീർ പി.ടിയുടെ സാന്നിധ്യവും ടൂർണമെന്റിന് മാറ്റുകൂട്ടുന്നു.

മത്സരങ്ങളുടെ ആവേശം വർദ്ധിപ്പിക്കുന്നതിനായി ‘മുട്ടിപ്പാട്ട് ഗ്രൂപ്പ്’ അവതരിപ്പിക്കുന്ന പ്രത്യേക ലൈവ് സംഗീതപരിപാടിയും വേദിയിൽ ഒരുക്കിയിട്ടുണ്ട്. കായികപ്രേമികളായ എല്ലാ യുഎഇ പ്രവാസികളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഈ വോളിബോൾ മേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *