ഡെൻമാർക്ക്: യൂബർ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് മികച്ച തുടക്കം. ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 5-0 ന് സമ്പൂർണ ജയം നേടി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി
പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ എതിരാളിയായ സാമിനെ 21-14, 21-16 ന് നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ചു. തുടർന്ന് ആയുഷ് ഷെട്ടി ശ്രേ ധണ്ടിനെ 21-8, 21-6 ന് കീഴടക്കി.
ഡബിള്‍സിൽ സാത്വിക് സായിരാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം റിസ്കി ഹിദായത്ത്–ജാക്ക് യു കൂട്ടുകെട്ടിനെ 21-14, 21-16 ന് തോൽപ്പിച്ച് ഇന്ത്യയ്ക്ക് നിർണായക ലീഡ് നൽകി.
മൂന്നാം സിംഗിൾസിൽ എച്ച് എസ് പ്രണോയ് 21-11, 21-17 ന് വിജയം നേടി ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു.
ഒരൊറ്റ മത്സരം പോലും നഷ്ടപ്പെടാതെ നേടിയ ഈ ജയം ഇന്ത്യയെ ഗ്രൂപ്പിലെ ശക്തമായ ടീമായി ഉയർത്തിയിരിക്കുകയാണ്.

