ഇടുക്കിയിൽ യു.ഡി.എഫ് തരംഗം; അഞ്ച് സീറ്റുകളിലും ലീഡ്, മന്ത്രി റോഷി അഗസ്റ്റിൻ പരാജയത്തിലേക്ക്

ഇടുക്കി: വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇടുക്കി ജില്ലയിൽ യു.ഡി.എഫ് സമ്പൂർണ്ണ ആധിപത്യം ഉറപ്പിക്കുന്നു. ജില്ലയിലെ അഞ്ച് നിയസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വ്യക്തമായ ലീഡ് നിലനിർത്തുകയാണ്.

ഇടുക്കി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും ജലവിഭവ വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിൻ കനത്ത പരാജയത്തിലേക്ക് നീങ്ങുകയാണ്. 13-ാം റൗണ്ട് പൂർത്തിയാകുമ്പോൾ യു.ഡി.എഫിന്റെ റോയ് കെ. പൗലോസ് 20,604 വോട്ടുകളുടെ വൻ ലീഡാണ് നേടിയിരിക്കുന്നത്. റോയി കെ. പൗലോസിന് 60,122 വോട്ടുകളും റോഷി അഗസ്റ്റിന് 39,518 വോട്ടുകളുമാണ് ലഭിച്ചത്.എൽ.ഡി.എഫ് കോട്ടയായ ഉടുമ്പൻചോലയിൽ യു.ഡി.എഫിന്റെ സേനാപതി വേണു അഞ്ചാം റൗണ്ട് പിന്നിടുമ്പോൾ 4,418 വോട്ടുകൾക്ക് മുന്നിലാണ്.പി.ജെ. ജോസഫ് വിഭാഗത്തിലെ അപ്പു ജോൺ ജോസഫ് 2,970 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.യു.ഡി.എഫിന്റെ സിറിയക് തോമസ് 3,184 വോട്ടുകൾക്ക് മുന്നേറ്റം തുടരുന്നു.യു.ഡി.എഫ് സ്ഥാനാർത്ഥി എഫ്. രാജ 978 വോട്ടുകളുടെ നേരിയ ലീഡുമായി പോരാട്ടത്തിലാണ്.

കഴിഞ്ഞ 25 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിന്റെ പതനം ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ അപ്പാടെ മാറ്റിമറിച്ചിരിക്കുകയാണ്. ഹൈറേഞ്ച് മേഖലയിൽ യു.ഡി.എഫ് നടത്തിയ ഈ മുന്നേറ്റം സംസ്ഥാനത്തെ അധികാരമാറ്റത്തിന് കരുത്തുപകരുന്നു. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ജില്ലയിൽ യു.ഡി.എഫിന് ക്ലീൻ സ്വീപ്പ് നടത്താൻ സാധിക്കുമെന്നാണ് നിലവിലെ ഫലസൂചനകൾ വ്യക്തമാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *