യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളോട്

മുഖ്യമന്ത്രിയായി തന്നെ പ്രഖ്യാപിച്ച തീരുമാനത്തിൽ വി ഡി സതീശൻ കോൺഗ്രസ് നേതൃത്വത്തോടും ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരോടും നന്ദി അറിയിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾ വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നത്. കെ സി വേണുഗോപാൽ , രമേശ് ചെന്നിത്തല എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയോടെ ആയിരിക്കും മുന്നോട്ടുള്ള യാത്ര എന്നും അദ്ദേഹം അറിയിച്ചു

ആ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി ചെയ്തുതീർക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും നിർവചനം ജനങ്ങൾക്ക് വേണ്ടിയുള്ള കഠിനാധ്വാനം എന്ന് മാറ്റി എഴുതുമെന്നും അദ്ദേഹം പറഞ്ഞു.

തന്നിൽ നിക്ഷിപ്തമായിരിക്കുന്നത് ദൈവിക നിയോഗം ആണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കേരളത്തെ സൃഷ്ടിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃത്വത്തിന്റെ മുന്നിൽ എത്തിയ ഒരുപാട് കാര്യങ്ങൾ പരിശോധിച്ചശേഷമാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടന്നതെന്നും ജനകീയ പാർട്ടി എന്ന നിലയിൽ തീരുമാനം വൈകിയത് സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിലെ ഘടകകക്ഷികൾ എല്ലാം ഇനിയും കൂട്ടായ പ്രവർത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും

Leave a Reply

Your email address will not be published. Required fields are marked *