റഷ്യയിലെ റിസർച്ച് ലാബിൽ അജ്ഞാത അണുബാധ ചോർച്ച, യുവ ഗവേഷക മരിച്ചു; ഇരുനൂറോളം പേർ ക്വാറന്റീനിൽ

മോസ്കോ: റഷ്യയിലെ പ്രമുഖ പ്ലേഗ് റിസർച്ച് ലാബിൽ അപകടകാരിയായ അജ്ഞാത അണുബാധ ചോർന്നതിനെത്തുടർന്ന് 28 കാരിയായ ഗവേഷക ദാരുണമായി മരിച്ചു. സൈബീരിയയിലെ ഷെലെഖോവിൽ പ്രവർത്തിക്കുന്ന ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ആഗോളതലത്തിൽത്തന്നെ കടുത്ത ആശങ്ക പടർത്തിയ അടിയന്തര സാഹചര്യം ഉടലെടുത്തത്.

സംഭവത്തെത്തുടർന്ന് ലാബിലെ ഉദ്യോഗസ്ഥരും, രോഗബാധിതയായ യുവതിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ജീവനക്കാരും ഉൾപ്പെടെ ഇരുനൂറോളം പേരെ റഷ്യൻ ആരോഗ്യ മന്ത്രാലയം കർശന ക്വാറന്റീനിലാക്കി. അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് പ്രതിരോധ നടപടികൾ പുരോഗമിക്കുന്നത്. ലാബിൽ നിന്നുള്ള അണുബാധ ചോർച്ച ലോകരാജ്യങ്ങളിലും വലിയ ഭീതി പടർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *