ടെഹ്റാൻ: ഇറാനെതിരെ കൂടുതൽ ശക്തമായ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഇറാൻ തള്ളി. അമേരിക്കയുടെ സാമ്പത്തിക സമ്മർദനയം ഇതിനകം പരാജയപ്പെട്ടതാണെന്നും ഉപരോധം ശക്തമാക്കുന്നത് വീണ്ടും തിരിച്ചടിയാകുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പറഞ്ഞു.
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കും പ്രത്യാഘാതമുണ്ടാകുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെയും അദ്ദേഹം വിമർശിച്ചു. അമേരിക്കയുടെ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പുതിയ പ്രഖ്യാപനമെന്നും അരാഖ്ചി ആരോപിച്ചു.

