മെൽബൺ: കുടിയേറ്റം കുറയ്ക്കാനുള്ള കൻബറയുടെ പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് വിക്ടോറിയൻ പ്രീമിയർ ബെൻ കരോൾ രംഗത്ത്. കർശനമായ നിലപാടുകളും പ്രസ്താവനകളും വിക്ടോറിയയുടെ സമ്പദ്വ്യവസ്ഥയിൽ തളർച്ചയുണ്ടാക്കുമെന്നും ഇന്ത്യയ്ക്കും ചൈനയ്ക്കും തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്റർനാഷണൽ എജ്യുക്കേഷൻ രംഗം വിക്ടോറിയയ്ക്ക് ഏകദേശം 17.9 ബില്യൺ ഡോളറിന്റെ മൂല്യം നൽകുന്നുണ്ടെന്നും 69,000-ത്തോളം തൊഴിലവസരങ്ങളെ ഇത് പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025-ൽ ഏകദേശം 78,400 പ്രവേശനങ്ങളോടെ ഇന്ത്യയാണ് നിലവിൽ വിക്ടോറിയയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർത്ഥി വിപണി.

