വിക്ടോറിയൻ ഉപരിസഭ തെരഞ്ഞെടുപ്പ്, വൻ മുന്നേറ്റവുമായി വൺ നേഷൻ പാർട്ടി; ഭരണ സന്തുലിതാവസ്ഥ മാറിയേക്കുമെന്ന് സർവേ ഫലം

മെൽബൺ: വിക്ടോറിയൻ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് (ലെജിസ്ലേറ്റീവ് കൗൺസിൽ) നവംബർ 28-ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പോളിൻ ഹാൻസന്റെ ‘വൺ നേഷൻ’ (One Nation) പാർട്ടി അട്ടിമറി മുന്നേറ്റം നടത്തുമെന്ന് സർവേ ഫലം. ‘ദി ഓസ്‌ട്രേലിയ ടുഡേ മൾട്ടികൾച്ചറൽ സർവേ’ (The Australia Today Multicultural Survey) പ്രകാരം സംസ്ഥാനത്തെ എട്ട് റീജിയണുകളിലും വൺ നേഷൻ പാർട്ടി മുഴുവൻ ക്വാട്ടയും മറികടക്കുമെന്നാണ് കണ്ടെത്തൽ.

പ്രത്യേകിച്ച് നോർത്തേൺ വിക്ടോറിയയിൽ പാർട്ടി 34.5 ശതമാനം വോട്ടുകൾ നേടുമെന്നാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്. സർവേ ഫലം യാഥാർഥ്യമാവുകയാണെങ്കിൽ വിക്ടോറിയൻ ഉപരിസഭയുടെ പരമ്പരാഗത അധികാര സമവാക്യങ്ങൾ പൂർണമായി മാറിമറിയുകയും, നിയമനിർമ്മാണത്തിലും ഭരണം നിയന്ത്രിക്കുന്നതിലും വൺ നേഷൻ പാർട്ടി നിർണായക ശക്തിയായി മാറുകയും ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *