വിജയ് വീണ്ടും ജനങ്ങളെ കാണാന്‍ ഇറങ്ങുന്നു, ഇനി ചെറിയ മീറ്റിങ്ങുകള്‍ മാത്രം, ആദ്യ യോഗം ഇന്ന് കാഞ്ചീപുരത്ത് കോളജില്‍

ചെന്നൈ: നടനും തമിഴക വെട്രികഴകം (ടിവികെ)അധ്യക്ഷനുമായ വിജയ് വീണ്ടും പൊതുജനങ്ങളെ കാണാന്‍ ഇറങ്ങുന്നു. കരൂരിലുണ്ടായ തിക്കിലും തിരക്കിലും നാല്‍പത്തൊന്നു പേര്‍ മരിച്ചതിനു ശേഷം റാലികളെല്ലാം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു വിജയ്. വീണ്ടും റാലികള്‍ നടത്തുന്നതിന് ഹൈക്കോടതിയുടെ കടുത്ത നിയന്ത്രണങ്ങളുമുണ്ട്. അതിനാല്‍ ചെറിയ മീറ്റിങ്ങുകളാണ് ഇനി പ്ലാന്‍ ചെയ്യുക. ഇന്ന് ആദ്യ മീറ്റിങ് കാഞ്ചീപുരത്തു നടക്കും.

കാഞ്ചീപുരം ജെപ്യര്‍ ടെക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാവിലെ പതിനൊന്നിനാണ് യോഗം നടക്കുക. രണ്ടായിരം പേരെ മാത്രമാണ് മീറ്റിങ്ങില്‍ ഉദ്ദേശിക്കുന്നതെന്ന് വിജയുമായി അടുപ്പമുള്ളവര്‍ അറിയിച്ചു. ഇനിയുള്ള മീറ്റിങ്ങുകളും ഇതേ സ്വഭാവത്തിലുള്ളതായിരിക്കും.

അതേ സമയം രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന റോഡ് ഷോകള്‍ക്കുള്ള മാതൃകാ നടപടിക്രമം (സ്റ്റാന്‍ഡാര്‍ഡ് ഓപ്പറേറ്റിങ് പ്രൊസിഡ്യൂര്‍-എസ്ഒപി) കരട് റിപ്പോര്‍ട്ട് തമിഴ്‌നാട് ഗവണ്‍മെന്റ് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോടതി നിര്‍ദേശപ്രകാരമാണ് ഇതു തയാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *