മാ ഫെസ്റ്റ് അക്ഷരോത്സവത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ വി കെ കെ രമേശ് സംസാരിക്കുന്നു.

സിഡ്‌നി: മലയാളി പത്രത്തിന്റെ പതിനഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച് സിഡ്‌നിയില്‍ സംഘടിപ്പിച്ചിരിക്കുന്ന മാ ഫെസ്റ്റ് അക്ഷരോത്സവത്തില്‍ മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരന്‍ വി.കെ.കെ. രമേശ് പങ്കെടുത്ത് സംസാരിക്കുന്നു.മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുള്ള മലയാളത്തിലെ പ്രമുഖ എഴുത്തുകാരിന്‍ ഒരാളാണ് വി കെ കെ രമേശ്.

1969 ല്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ജനിച്ച അദ്ദേഹം വളര്‍ന്നതും പഠിച്ചതും തിരുവില്വാമലയിലാണ്. ആകാശവാണിക്കായി നിരവധി റേഡിയോ നാടകങ്ങള്‍ രചിച്ച രമേശ്, തന്റെ വൈവിധ്യമാര്‍ന്ന എഴുത്ത് കഴിവുകള്‍ പ്രകടമാക്കി.’Who is Afraid of VKN’ ആദ്യ പുസതകം. ഈ പുസ്തകത്തിന് 2018 ല്‍ മികച്ച ഹാസ്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.ഇതു കൂടാതെ പിശാചിന്റെ വാരി,മിഷന്‍ സോള്‍ 18
എന്നീ നോവലുകളും,സ്പിരിച്വല്‍ വാര്‍,ആകാശ ബാര്‍ബര്‍,അടിത്തറ തോണ്ടും മേല്‍ക്കൂരയെ ആകാശം രക്ഷിക്കട്ടെ എന്നി ഹാസ്യ സാഹിത്യകൃതകളും,പറക്കുന്ന മഞ്ഞ് എന്ന ബാല സാഹിത്യവും നിരവധി കഥകളും വി കെ കെ രമേശിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *