ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമേനി പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തുല്ല അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കില്ല. സുരക്ഷാ ഭീഷണികളെ തുടർന്നാണ് ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് ഇന്ത്യയിലെ മൊജ്തബ ഖമേനിയുടെ പ്രതിനിധിയായ ആയത്തുല്ല ഹകീം എലാഹി അറിയിച്ചു.
രാജ്യത്തെ നിലവിലെ സുരക്ഷാസാഹചര്യവും ഉയർന്ന ഭീഷണിസാധ്യതയും കണക്കിലെടുത്താണ് തീരുമാനം. അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾ ജൂലൈ 4 മുതൽ വിവിധ ഘട്ടങ്ങളിലായി ടെഹ്റാൻ, ഖോം, മഷ്ഹദ് എന്നിവിടങ്ങളിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും മതനേതാക്കളും ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
മൊജ്തബ ഖമേനി പരസ്യവേദികളിൽ പ്രത്യക്ഷപ്പെടാതിരിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അസാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.

