അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം പെരിയാറ്റിൽ മുങ്ങി യുവാവ് മരിച്ചു

ഇടുക്കി: അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം പെരിയാറ്റിലെ കയത്തിൽ മുങ്ങി യുവാവ് മരിച്ചു. നെടുങ്കണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജിൻ (17) ആണ് മരണപ്പെട്ടത്.

സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കുളിക്കുന്നതിനിടെ റോജിൻ കയത്തിൽ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *