റായ്പൂർ: കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തെ 50 കോടി ജനങ്ങൾ അതിദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. ഛത്തീസ്ഗഢിലെ ബസ്തറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസ്സഹായാവസ്ഥയിലും ആശങ്കകളിലും കഴിഞ്ഞിരുന്ന ദരിദ്ര കുടുംബങ്ങൾക്ക് സർക്കാരിന്റെ ഉറപ്പും ശക്തമായ പിന്തുണയും ലഭ്യമായതോടെ അവരുടെ ജീവിതത്തിൽ പുതിയ ആത്മവിശ്വാസം വളർന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.എം. ജൻമൻ പദ്ധതിയിലൂടെ രാജ്യത്തെ ഏറ്റവും വിദൂരമായ ആദിവാസി മേഖലകളിൽ പോലും ശുദ്ധജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ വിജയകരമായി എത്തിക്കാൻ സാധിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

