തൃശൂർ: പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണാർത്ഥം ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ജോൺസൺ അവാർഡിന് പദ്മഭൂഷൺ ഡോ. കെ.എസ്. ചിത്ര അർഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
2026 ഡിസംബർ ഒൻപതിന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. വൈകിട്ട് 5.30ന് തൃശൂർ ബിഷപ്പ് പാലസിനോട് ചേർന്നുള്ള ഡിബിസിഎൽസി ഹാളിലാണ് പുരസ്കാര സമർപ്പണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

