ലഹരിക്കടിമകളായവരെ പുനരധിവസിപ്പിക്കാൻ തൂഫാൻ കെയർ നവംബർ 16 മുതൽ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കോഴിക്കോട്: ലഹരിക്കടിമകളായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള ‘ഓപ്പറേഷൻ തൂഫാന്റെ’ രണ്ടാം ഘട്ടമായ ‘തൂഫാൻ കെയർ’ ഈ മാസം 16-ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ പദ്ധതിയായ ‘നശാമുക്ത് ഭാരതുമായി’ സഹകരിച്ചാണ് തൂഫാന്റെ തുടർ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ലഹരിവിരുദ്ധ പരിശോധനകളുടെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ കർശന പരിശോധനകളിൽ, മദ്യപിച്ച് വാഹനമോടിച്ച 57 സ്കൂൾ ബസ് ഡ്രൈവർമാരെ ഇതിനകം പിടികൂടിയതായും രമേശ് ചെന്നിത്തല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *