പശ്ചിമ ഓസ്ട്രേലിയയില്‍ വിവിധ ‘ഡെമേഴ്‌സല്‍’ മത്സ്യങ്ങള്‍, അതായത് കടലിന്റെ അടിത്തട്ടില്‍ കഴിയുന്ന മത്സ്യങ്ങളായ ധുഫിഷ, പിങ്ക് സ്‌നാപ്പര്‍ തുടങ്ങിയവ പിടിക്കുന്നതിന് കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തി
വാണിജ്യ ആവശ്യങ്ങള്‍ക്കും വിനോദ മത്സ്യബന്ധനത്തിനും ഈ നിരോധനം ബാധകമാണ്.700 കിലോമീറ്ററോളം വരുന്ന തീരപ്രദേശങ്ങളിലും മറ്റ് ചില അധിക മേഖലകളിലുമാണ് ഈ കര്‍ശനമായ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനം മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികള്‍, ഭക്ഷ്യവസ്തുക്കളുടെ വിതരണക്കാര്‍, റസ്റ്റോറന്റുകള്‍ തുടങ്ങി ഭക്ഷ്യവിപണിയുടെ എല്ലാ ശൃംഖലകളുംപ്രതികൂലമായി ബാധിക്കപ്പെടും എന്നാണ് മുന്നറിയിപ്പ്.ഡെമേഴ്‌സല്‍ മത്സ്യങ്ങളുടെ ലഭ്യത കുത്തനെ കുറയും. ഇത് ചിലയിനം മത്സ്യങ്ങള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാവുന്നതിനും, ശേഷിക്കുന്ന മത്സ്യങ്ങളുടെ വില കുത്തനെ വര്‍ധിക്കുന്നതിനും കാരണമാകും.ഈ പുതിയ നിയമം പൊതുജനങ്ങള്‍ക്കും മത്സ്യബന്ധനത്തെ ആശ്രയിക്കുന്നവര്‍ക്കും വലിയ തിരിച്ചടിയാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്

