സിഡ്നി: ഓസ്‌ട്രേലിയൻ ബോക്‌സിംഗ് താരം ലിയാം വിൽസനും സ്റ്റീഫൻ ഫുൾട്ടണും തമ്മിൽ നടക്കാനിരുന്ന ലോക കിരീട എലിമിനേറ്റർ പോരാട്ടം റദ്ദാക്കി. താരം നിശ്ചിത ഭാരപരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നിർണായക തീരുമാനം.
ആദ്യം നിശ്ചയിച്ചിരുന്ന 59 കിലോഗ്രാം ഭാരപരിധി പിന്നീട് 60.3 കിലോഗ്രാമാക്കി ഉയർത്തി നൽകിയിരുന്നെങ്കിലും, ഫുൾട്ടൺ ഔദ്യോഗിക ഭാരപരിശോധനയിൽ 63.5 കിലോഗ്രാമുമായാണ് എത്തിയത്. ഇതോടെ നിർദ്ദിഷ്ട നിബന്ധനകൾ പാലിക്കാത്തതിനാൽ മത്സരം ഉപേക്ഷിക്കാൻ സംഘാടകർ നിർബന്ധിതരാവുകയായിരുന്നു.
മത്സരം റദ്ദാക്കിയതോടെ ഒളിമ്പ്യൻ പൗലോ അയോകുസോയും ലൂയിസ് തേജേദയും തമ്മിലുള്ള പോരാട്ടം മുഖ്യ കാർഡിലേക്ക് ഉയർത്തിയിട്ടുണ്ട്. ഈ ആഴ്ച റദ്ദാക്കപ്പെടുന്ന രണ്ടാമത്തെ കോ-മെയിൻ ഇവന്റാണിത്.

