കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു; മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന സുരക്ഷാ മതിൽ ഇടിഞ്ഞുവീണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെയും ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി പുറത്തെടുത്തു.

ഉച്ചയ്ക്ക് രണ്ടുമണിയോടെ കൽപ്പറ്റ എസ്പി ഓഫീസിന് സമീപത്താണ് സംഭവം നടന്നത്. സുരക്ഷാ മതിലിന്റെ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന രണ്ട് തൊഴിലാളികളാണ് മണ്ണും മതിലും ഇടിഞ്ഞുവീണ് പെട്ടെന്ന് അടിയിൽ കുടുങ്ങിയത്. വിവരമറിഞ്ഞയുടൻ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് രണ്ടുപേരെയും പുറത്തെടുക്കാനായത്. പരിക്കേറ്റ ഇരു തൊഴിലാളികളെയും ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *