സിഡ്നി: മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില വർധിച്ചതോടെ ഓസ്‌ട്രേലിയയിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നു. അൺലെഡഡ് പെട്രോളിന്റെ ദേശീയ ശരാശരി വില ലിറ്ററിന് 1.85 ഡോളറായും ഡീസൽ വില ലിറ്ററിന് 2.26 ഡോളറായും വർധിച്ചു.
പെട്ടെന്നുണ്ടായ ഇന്ധനവില വർധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും ഗതാഗതം, കൃഷി, നിർമ്മാണം തുടങ്ങിയ മേഖലകളെയും സാരമായി ബാധിക്കുമെന്ന് എന്.ആർ.എം.എ (NRMA) മുന്നറിയിപ്പ് നൽകി. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം അധികമായി വാങ്ങി ശേഖരിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

