കാറില്‍ മുന്‍ കൗണ്‍സിലറുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി പിതാവ്

വോളോംഗോംഗ് : പോലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ മുന്‍ കൗണ്‍സിലറും മാധ്യമപ്രവര്‍ത്തകയുമായിരുന്ന 48-കാരി കിര്‍സ്റ്റണ്‍ മൊറിയാര്‍ട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി പിതാവ് .

തന്നെ ആരോ പിന്തുടരുന്നതായി പരാതിപ്പെടാനാണ് മകള്‍ സ്റ്റേഷനിലെത്തിയതെന്ന് പിതാവ് റോണ്‍ വൈബര്‍ വെളിപ്പെടുത്തി”അവള്‍ സഹായം തേടിയാണ് പോലീസിനെ സമീപിച്ചത്, അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല,” അദ്ദേഹം പറഞ്ഞു.കൂടാതെ കിര്‍സ്റ്റണ്‍ കാറില്‍ താമസിക്കുകയായിരുന്നെന്ന പോലീസിന്റെ വാദം പിതാവ് നിഷേധിക്കുകയും ചെയ്തു.

അതെസമയം, മൃതദേഹം കണ്ടെത്തുന്നതിന് മൂന്ന് ദിവസം മുമ്പ് ഇവര്‍ പോലീസ് സ്റ്റേഷനില്‍ കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇല്ലവാര പോലീസ് സ്റ്റേഷന് മുന്നില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാറില്‍ മൃതദേഹം കണ്ടെത്തിയത്. കടുത്ത ചൂടില്‍ ദിവസങ്ങളോളം കാറിനുള്ളില്‍ കിടന്നതിനാല്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു.

എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

2010-ല്‍ സ്‌കൈ ഡൈവിംഗിനിടെ 11,000 വോള്‍ട്ട് വൈദ്യുതാഘാതമേറ്റിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന വ്യക്തിയാണ് കിര്‍സ്റ്റണ്‍. സോമര്‍സെറ്റ് റീജിയണല്‍ കൗണ്‍സില്‍ മുന്‍ അംഗമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *