ഒരു വെളിച്ചം അവസാനിക്കുന്നു

തനിയെ അടർന്നുവീണ്
കെട്ടുപോയ
ഇടത്തേ കണ്ണ്,
കറുത്ത മണ്ണിൽ
മങ്ങിയ നിറമുള്ള
നിഴലുകളാവുമ്പോൾ
ഒരു കരിഞ്ഞ പാത്രം
നിശബ്ദമായി വേദനിക്കുന്നു.

ഒരിക്കലും
മടങ്ങിയെത്താത്ത
കാഴ്ച

വെട്ടം മങ്ങിയ വിളക്ക്പോലെ
മറുകണ്ണ്
ഒരാശ്വാസത്തിന്റെ
തണൽ തേടുന്നു.

മങ്ങിയും തെളിഞ്ഞും
ചില ചോരനിറങ്ങൾ

അടർന്നു വീണുപോയ കണ്ണ്
മണ്ണിൽ പതിഞ്ഞ
വിരഹത്തിന്റെ
കത്തുന്ന നോവാണ്.
ഒരു വെളിച്ചം
ചിറകുകൾ കരിഞ്ഞ്
അവസാനിക്കുന്നതിന്റെ ചുഴി

അലി എസ് വാളാട്

Leave a Reply

Your email address will not be published. Required fields are marked *