രാഹുലിന്റെ കഴിവില്‍ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്

കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനുള്ള മുറവിളി ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍.മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം, കോണ്‍ഗ്രസില്‍ പ്രിയങ്ക ഗാന്ധിക്ക് ദേശീയ നേതൃത്വ സ്ഥാനം നല്‍കണമെന്ന ആവശ്യമാണ് ശക്തി പ്രാപിക്കുന്നത്.

പിന്നണി തന്ത്രജ്ഞയില്‍ നിന്ന് മുന്‍നിര കൗശലക്കാരനായ രാഷ്ട്രീയക്കാരിയിലേക്കുള്ള പ്രിയങ്കയുടെ മാറ്റം ശ്രദ്ധിക്കപ്പെടാതെ പോയെന്നും പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ ഒരു കേന്ദ്ര സ്ഥാനം വേണമെന്നുമാണ് ആവശ്യമുയരുന്നത്. സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസക്കുറവാണ് നേതൃമാറ്റ ആവശ്യം ഉയരുന്നതിന് പിന്നിലെ കാരണമെന്നും വിവരങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *