വെട്ടുകാട് മാദ്രെ ദേ ദേവൂസ് പള്ളിയിലെ തിരുനാൾ പ്രദക്ഷിണം; നഗരത്തിൽ ഗതാഗത ക്രമീകരണം

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേ ദേവൂസ് പള്ളിയിലെ തിരുനാൾ പ്രദക്ഷിണത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു. 2026 നവംബർ 21 ശനിയാഴ്ച വൈകീട്ട് 4.00 മണി മുതൽ രാത്രി 10.00 മണി വരെയും, നവംബർ 22 ഞായറാഴ്ച രാവിലെ 9.00 മണി മുതൽ ഉച്ചയ്ക്ക് 3.00 മണി വരെയുമാണ് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുക.

ശംഖുമുഖം – കൊച്ചുവേളി റോഡ്, വെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് റോഡ്, ബാലനഗർ റോഡ്, വെട്ടുകാട് എൽ.പി. സ്കൂൾ റോഡ് എന്നീ റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

പ്രദക്ഷിണം നടക്കുന്ന സമയത്ത് ശംഖുമുഖം – കൊച്ചുവേളി റോഡിൽ കൂടിയുള്ള വാഹനഗതാഗതം വഴിതിരിച്ചു വിടുന്നതാണ്. ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പൊതുജനങ്ങൾക്ക് 0471-2558731, 9497990005 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *