കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ നിര്‍മ്മിക്കുന്നു; അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

ആലപ്പുഴ: അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ ഒരു മാസത്തേക്കു ഗതാഗത നിയന്ത്രണം. ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അരൂര്‍ ക്ഷേത്ര കവല മുതല്‍ വടക്കോട്ടുള്ള തൂണുകള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.

തോപ്പുംപടി-അരൂര്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ ബൈപാസ് കവലയില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അരൂര്‍-കുമ്പളം പാലം വഴി ഇറങ്ങി പോകണം. വൈറ്റിലയില്‍നിന്നു ഇടക്കൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപാസ് കവലയുടെ തെക്ക് ഭാഗത്തുനിന്നു യു ടേണ്‍ തിരിഞ്ഞു പോകണം.

അതേസമയം, 35 ഗര്‍ഡറുകളാണ് പില്ലര്‍ നമ്പര്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ഇനി സ്ഥാപിക്കാനുള്ളത്. നിലവില്‍ മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്കാണ് ദേശീയപാതയിലുള്ളത്. ഹൈവേ പോലീസിന്റെയും അരൂര്‍, കുത്തിയതോട് പോലീസിന്റെയും മേല്‍നോട്ടത്തിലാണ് ഗതാഗത നിയന്ത്രണം.

ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ ബൈപാസ് കവലയില്‍ അരൂര്‍, കുത്തിയതോട് പോലീസിന്റെയും ഹൈവേ പോലീസിന്റെയും മേല്‍നോട്ടത്തിലാണ് ഗതാഗത നിയന്ത്രണം. ഇതിനായി രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ രണ്ടു ഷിഫ്റ്റുകളിലായി 12 ഹോംഗാര്‍ഡുകളെയും ഉയരപ്പാത നിര്‍മാണ കമ്പനി വിവിധയിടങ്ങളിലായി 15 മാര്‍ഷല്‍മാരെയും നിയമിച്ചിട്ടുണ്ട്.

ഇതുകൂടാതെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന സമയങ്ങളില്‍ ഹൈവേ പോലീസിന്റെയും അരൂര്‍ പോലീസിന്റെയും സാന്നിധ്യത്തിലാണ് സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *