ലാഗോസ്: മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട ചരക്ക് കപ്പല്‍ നൈജീരിയയില്‍ പിടിയില്‍.22 ഇന്ത്യക്കാര്‍ കപ്പലിലുണ്ടെന്നാണ് വിവരം.31.5 കിലോഗ്രാം കൊക്കൈന്‍ കടത്തിയെന്ന് ആരോപിച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്.
ലാഗോസിലെ പ്രധാന തുറമുഖത്ത് എംവി അരുണ ഹുല്യ കപ്പല്‍ പിടിച്ചെടുത്തതായി നൈജീരിയ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സി വക്താവ് ഫെമി ബബഫെമി വ്യക്തമാക്കി. നവംബറില്‍ കൊക്കൈനുമായി പിടിയിലായ ഫിലിപ്പീന് നാവികരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം.യൂറോപ്പിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് ഉത്പാദിപ്പിച്ച് കയറ്റി അയക്കുന്നതില്‍ നൈജീരിയ കുപ്രസിദ്ധമാണ്.

