മെൽബൺ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യം പേറുന്ന യുവനേതാവും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ ഓസ്‌ട്രേലിയയിലെ മെൽബണിൽ എത്തി. നെഹ്‌റു ദിനാഘോഷങ്ങളുടെയും ശിശുദിനാഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം മെൽബണിൽ എത്തിയത്. നാളെ നടക്കുന്ന ഏകദിന പരിപാടിയിലാണ് ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
മെൽബണിൽ എത്തിയ ചാണ്ടി ഉമ്മന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) നേതാക്കളുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. ഐ.ഒ.സി കേരള ചാപ്റ്റർ പ്രസിഡന്റ് ജിജേഷ് പി.വി., നാഷണൽ സെക്രട്ടറി ബിജു സ്കറിയ, വിക്ടോറിയ വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
അനീഷ മണി, ഷോബി തോമസ്, വിഷ്ണു മോഹൻദാസ്, ജോമോൻ കുഴിപ്പിള്ളിൽ, സ്റ്റീഫൻ തെക്കേകഴുംപാറ, ജോസി തോമസ്, സോണിഷ് ബേബി, ജോൺ പുതിയകുന്നേൽ, സിജോ ചാല എന്നിവരും ചാണ്ടി ഉമ്മനെ സ്വീകരിക്കാൻ എത്തിയിരുന്നു.
ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

