മുന്‍ കാമുകന്റെ നിലവിലുള്ള കാമുകിയെ കുത്തികൊല്ലാന്‍ ശ്രമിച്ച 33-കാരിയെ പോലീസ് അറസ്റ്റ് ചെയ്തു

സിഡ്നിയിലെ സൗത്ത് കൂഗിയില്‍ മുന്‍ കാമുകന്റെ ഇപ്പോഴത്തെ കാമുകിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 33-കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. റോസ്‌ബെറി ഹോട്ടലിനുള്ളില്‍ വെച്ചായിരുന്നു അക്രമം നടന്നത്. പരിക്കേറ്റ 42-കാരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.കഴിഞ്ഞ ശനിയാഴ്ച (ജനുവരി 10) വൈകുന്നേരം 6:45 ഓടെയാണ് സിഡ്നിയിലെ റോസ്ബെറിയിലുള്ള ബോട്ടണി റോഡില്‍ ആക്രമണം നടന്നത്. കൈവശമുണ്ടായിരുന്ന കത്തിയുമായി എത്തിയ 33 വയസ്സുകാരിയായ സ്ത്രീ 42 വയസ്സുകാരിയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.കയ്യില്‍ ആഴത്തിലുള്ള മുറിവുകളേറ്റ ഇരയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇവര്‍ തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ജനുവരി 11, ഞായര്‍ രാത്രി 10:40 ഓടെ മറൂബ്ര മലബാര്‍ റോഡിലെ ഒരു വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുതരമായ ശാരീരിക പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇത് ഒരു ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസായാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ജാമ്യം നിഷേധിക്കപ്പെട്ട പ്രതിയെ , തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *